കൊറോണ വൈറസ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത സമയത്ത് തന്നെ കേരളം ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പൊതുജനങ്ങള്‍ക്ക് സംശയ നിവാരണത്തിനും സഹായങ്ങള്‍ ലഭ്യമാക്കുന്നതിനുമായി ദിശ കോള്‍ സെന്റര്‍ ആരംഭിച്ചിരുന്നു.
ഇതുവരെ ഒരുലക്ഷത്തിലധികം പേര് ദിശ കോള്‍ സെന്റില്‍ വിളിച്ച് സംശയ നിവാരണം നടത്തി. ദിശയില്‍ ഒരു ലക്ഷം തികഞ്ഞ കോള്‍ ആരോഗ്യമന്ത്രി അറ്റന്റ് ചെയ്ത് സംസാരിച്ചു.