സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഹെല്‍ത്തി പാരഡൈസോ സീസണ്‍ 2

Updated on 16 December 2017

തിരുവനന്തപുരം: ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജരുടെ നേതൃത്വത്തില്‍ തിരുവനന്തപുരം ജില്ലയിലെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഹെല്‍ത്തി പാരഡൈസോ എന്ന പേരില്‍ കലാപരിപാടികള്‍ സംഘടിപ്പിക്കുന്നു. ആറാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. ആരോഗ്യ സംബന്ധമായി വിഷയങ്ങളെ ആസ്പദമാക്കിയായിരിക്കും മത്സരം സംഘടിപ്പിക്കുക. ചിത്രരചന, കഥ – കവിത രചന, പ്രസംഗമത്സരം എന്നീ മത്സരങ്ങളാണ് ഹെല്‍ത്തി പാരഡൈസോ സീസണ്‍2ല്‍ സംഘടിപ്പിക്കുന്നത്. ഓരോ മത്സരത്തിനും ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 20 വിദ്യാര്‍ത്ഥികളെയായിക്കും തിരഞ്ഞെടുക്കുക. ആറ് – ഏഴ് ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ ഒരു വിഭാഗത്തിലും എട്ട് മുതല്‍ പത്താം ക്ലാസ് വരെയുള്ള കുട്ടികള്‍ മറ്റൊരു വിഭാഗത്തിലുമായായിരിക്കും മത്സരം. വിജയികളാകുന്നവര്‍ക്ക് ഒന്നാം സമ്മാനം 2000 രൂപയും രണ്ടാം സമ്മാനം 1500 രൂപയും മൂന്നാം സമ്മാനം 1000 രൂപയും നാല്, അഞ്ച് സ്ഥാനം ലഭിക്കുന്നവര്‍ക്ക് പ്രോത്സാഹനസമ്മാനവും നല്‍കും. കൂടാതെ മത്സരത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളെ ഉള്‍െപ്പടുത്തി ആരോഗ്യസേന രൂപവത്കരിക്കുകയും അവരുടെ സ്കൂളുകളിലെ ദേശീയ ആരോഗ്യ ദൗത്യത്തിന്‍റെ പ്രതിനിധികളായി തിരഞ്ഞെടുക്കും. താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് www.disha1056.com എന്ന വെബ്സൈറ്റില്‍ രജിസ്ട്രേഷന്‍ ഫോം ലഭിക്കും. പൂരിപ്പിച്ച രജിസ്ട്രേഷന്‍ ഫോം jcnhmtvm@gmail.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് അയക്കുകയോ ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസില്‍ (ജില്ലാ
ആരോഗ്യകുടുംബക്ഷേമ സൊസൈറ്റി, തൈക്കാട്, തിരുവനന്തപുരം, 695014) നേരിട്ട് എത്തിക്കുകയോ ചെയ്യാം. ജനുവരി 30ന് വൈകിട്ട് 4 ന് രജിസ്ട്രേഷന്‍ അവസാനിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9946105774.

ഡൌണ്‍ലോഡ്